കരുവന്നൂരിൽ സിപിഎമ്മിന് 5 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി; വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

karuvannur

കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി. ഈ രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡി റിസർവ് ബാങ്കിനും തെരഞ്ഞെടുപ്പ് കമ്മീഷനും ധനകാര്യ മന്ത്രാലയത്തിനും കൈമാറി. തൃശ്ശൂർ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലുള്ള പാർട്ടിയുടെ 25 അക്കൗണ്ട് വിവരങ്ങൾ സിപിഎമ്മിന്റെ വാർഷിക ഓഡിറ്റ് സ്‌റ്റേറ്റ്‌മെന്റിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കത്തിൽ ആരോപിച്ചു

ജനുവരി 16ന് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിലാണ് കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച് രഹസ്യ അക്കൗണ്ടുകളെ കുറിച്ച് ഇഡി വിശദീകരിച്ചിരിക്കുന്നത്. നിയമവിരുദ്ധമായാണ് ഈ അക്കൗണ്ടുകൾ ആരംഭിച്ചതെന്നാണ് ഇഡിയുടെ ആരോപണം. 

പാർട്ടി ഓഫീസുകൾക്ക് സ്ഥലം വാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ പിരിക്കാനുമാണ് ഈ അക്കൗണ്ടുകൾ ഉപയോഗിച്ചതെന്നും ഇഡി പറയുന്നു. തൃശ്ശൂരിൽ 17 ഏരിയ കമ്മിറ്റികളുടെ പേരിൽ 25 അക്കൗണ്ടുകൾ വിവിധ സഹകരണ ബാങ്കുകളിൽ പാർട്ടിക്കുണ്ടെന്നാണ് ഇഡി പറയുന്നത്.
 

Share this story