കൊടകര കുഴൽപ്പണ കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഇ ഡി ഹൈക്കോടതിയിൽ

high court

കൊടകര കുഴൽപ്പണ കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഇ ഡി ഹൈക്കോടതിയിൽ. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. പലരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു

കൊടകര കുഴൽപ്പണ കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാർട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ കഴിഞ്ഞ വർഷം ജനുവരി 30ന് ഇസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായാണ് ഇ ഡി ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്

ആഴത്തിൽ അന്വേഷണം നടത്തേണ്ട വിഷയമാണിത്. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഇഡി പറയുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ മൂന്നരക്കോടി ബിജെപിക്കായി കേരളത്തിൽ എത്തിയെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് ആംആദ്മി പാർട്ടിയുടെ ആവശ്യം.
 

Share this story