ശബരിമല സ്വർണക്കൊള്ളക്ക് പുറമെ മറ്റ് ഇടപാടുകളിലും ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കാൻ ഇ ഡി

sabarimala

ശബരിമലയിലെ വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ ഇ ഡി അന്വേഷണം ഊർജിതമാക്കി. നേരത്തെ പുറത്തുവന്ന സ്വർണക്കൊള്ളക്ക് പുറമെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിക്കുയാണ്. ഈ ഇടപാടിൽ ഏകദേശം 36 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ

മുൻ കീഴ്ശാന്തി സുനിൽ കുമാർ പോറ്റിയെ ഈ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. പണം അപഹരിക്കൽ, അഴിമതി നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇഡി അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്.

ശബരിമലയിലെ വഴിപാടുകളിലും ചടങ്ങുകളിലും വലിയ രീതിയിലുള്ള പണാപഹണവും കെടുകാര്യസ്ഥതയും നടന്നതായും ഇഡി വിലയിരുത്തുന്നു. 2018ൽ നിലക്കലിലെ അന്നദാനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജെ ജയപ്രകാശിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.

Tags

Share this story