ലൈഫ് മിഷൻ കേസിൽ സിഎം രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും

raveendran

ലൈഫ് മിഷൻ അഴിമതി കേസിൽ സിഎം രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. കേസിൽ രവീന്ദ്രനെ ഇ ഡി ഇന്നലെ പത്ത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് ചോദ്യം ചെയ്യൽ. ഇതിനായി രവീന്ദ്രനെ വീണ്ടും വിളിക്കും

ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സിഎം രവീന്ദ്രന്റെ അറിവോടെയാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. കോഴയിൽ രവീന്ദ്രന്റെ പേര് പരാമർശിച്ച് സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. 

കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ വീണ്ടും ഹാജരാക്കും. റിമാൻഡ് കാലാവധി പുതുക്കുന്നതിനായാണ് കോടതിയിൽ ഹാജരാക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
 

Share this story