സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ​യി​ൽ‌ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഇ​ഡി

സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ​യി​ൽ‌ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഇ​ഡി

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ശ​ബ്ദ​രേ​ഖ​യി​ൽ‌ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ജുഡിഷ്യൽ കസ്റ്റഡിയിലെ പ്രതിയുടെ ശബ്ദരേഖ ചോർന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് കത്തിലെ ഉള്ളടക്കം. അന്വേഷണ റിപ്പോർട്ട് ഇഡിക്കും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ശബ്ദരേഖയെന്നും മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇഡി നിലപാട്. ഇഡി രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്ന വായിച്ച് കേട്ട് ഒപ്പിട്ടതാണെന്നും ശബ്ദരേഖയിൽ പറയുന്ന ആറാം തീയതിയെന്ന ദിവസം സ്വപ്നയുടെ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനോട് ഇഡി അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ ചോർച്ചയിൽ ജയിൽ വകുപ്പിന്റെ പരാതിയിൽ പൊലീസ് അന്വേഷണമുണ്ടാകില്ല. ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർന്നതെന്ന് ജയിൽവകുപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണിത്.

Share this story