ബ്രഹ്മപുരത്തെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും; 70 ശതമാനം പ്രദേശത്തെയും പുക ശമിച്ചു
Fri, 10 Mar 2023

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യമിളക്കി അടിയിലെ കനൽ വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമം. ഇതിനായി 30 ഫയർ എഞ്ചിനുകൾ ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഹെലികോപ്റ്ററിൽ നിന്ന് ആകാശമാർഗവും വെള്ളമൊഴിക്കുന്നുണ്ട്. അഗ്നിരക്ഷാസേനയുടെചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയെ പ്രവർത്തനങ്ങളിലൊന്നാണിത്
കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നിരക്ഷാ പ്രവർത്തകർ പുക ശമിപ്പിക്കാനുള്ള അവസാന ഘട്ടത്തിലാണ്. 70 ശതമാനം പ്രദേശത്തും പുക പൂർണമായി നിയന്ത്രിക്കാൻ സാധിച്ചെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. അതേസമയം തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും.