കണ്ണൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് എട്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

accident

കണ്ണൂർ ആലക്കോട് കരുവഞ്ചാലിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. എട്ടു യാത്രക്കാർക്ക് പരുക്കേറ്റു. ഇതിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ബസ് സ്റ്റോപ്പിൽ നിർത്തിയ ബസിന് പുറകിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ ബസ് റോഡിൽ നിൽക്കുകയായിരുന്ന സ്ത്രീയുടെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.


വ്യാഴാഴ്ച്ച രാവിലെ 9.40നായിരുന്നു അപകടം. ടി.സി.ബി റോഡിൽ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്‌സ് പള്ളിക്ക് മുന്നിലാണ് അപകടം നടന്നത്. തളിപ്പറമ്പിൽനിന്ന് പരപ്പയിലേക്ക് പോയ സിനാൻ ബസിന്റെ പിന്നിൽ ഇരിട്ടിയിൽ നിന്ന് ചെറുപുഴയിലേക്ക് പോയ തെക്കേടത്ത് എയ്ഞ്ചൽ ബസാണ് ഇടിച്ചത്. 

Share this story