കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് കാണാതായ എട്ട് വയസുകാരിയെ വളാഞ്ചേരിയിൽ നിന്ന് കണ്ടെത്തി

missing

മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ച് കാണാതായ എട്ട് വയസുകാരിയെ കണ്ടെത്തി. വളാഞ്ചേരിയിൽ സ്വകാര്യ ബസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്

രക്ഷിതാക്കൾക്കൊപ്പം ബസ് സ്റ്റാൻഡിൽ എത്തിയ കുട്ടിയെയാണ് കാണാതായത്. കുട്ടി ബസ് മാറി കയറിയെന്നാണ് പോലീസ് പറയുന്നത്

മാണിയങ്കാട് സ്വദേശിയും കുടുംബവും കുറ്റിപ്പുറത്ത് ട്രെയിൻ ഇറങ്ങി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഭവം.
 

Share this story