താനൂർ ബോട്ട് അപകടത്തിൽ കാണാതായ എട്ട് വയസ്സുകാരനെ കണ്ടെത്തി; തെരച്ചിൽ അവസാനിപ്പിച്ചേക്കും

tanur

താനൂരിൽ ബോട്ട് അപകടത്തിൽ കാണാതായ എട്ട് വയസ്സുകാരനെ കണ്ടെത്തി. അപകടത്തിൽപ്പെട്ട് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ഇന്നലത്തെ തിരക്കിൽ കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അപകടം നടന്ന സ്ഥലത്ത് തെരച്ചിൽ നടക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്

ബന്ധുക്കൾ തന്നെ ആശുപത്രികളിൽ ചികിത്സയിലുള്ളവരിൽ കുട്ടിയുണ്ടോയെന്ന് പോലീസിനോട് ചോദിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസ്സിലായത്. ഇതോടെ ഇനി അപകടത്തിൽപ്പെട്ട ആരെയും കണ്ടെത്താനില്ല. ഈ സാഹചര്യത്തിൽ തെരച്ചിൽ അവസാനിപ്പിച്ചേക്കും


 

Share this story