ഇലന്തൂർ ഇരട്ട നരബലി കേസ്; ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

elanthur

ഇലന്തൂർ നരബലി കേസിൽ പ്രതിയായ ലൈലയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതിയാണ് കാരംവേലി കടകംപള്ളി വീട്ടിൽ ലൈല ഭഗവൽസിംഗ്. നേരത്തെ ഇവരുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. 

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹർജി നൽകിയത്. എറണാകുളം കാലടി സ്വദേശി റോസ്‌ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മ എന്നിവരെയാണ് ഷാഫി, ഭഗവൽസിംഗ്, ലൈല എന്നിവർ നരബലി ചെയ്ത് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹങ്ങൾ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്ത് സംസ്‌കരിച്ചെന്നാണ് കേസ്‌
 

Share this story