എലത്തൂർ ട്രെയിൻ തീവെപ്പ്: ഷാരുഖ് സെയ്ഫി തീവ്ര മൗലികവാദിയെന്ന് എഡിജിപി

adgp

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരുഖ് സെയ്ഫി തീവ്ര മൗലികവാദിയെന്ന് എഡിജിപി എംആർ അജിത് കുമാർ. സാക്കിർ നായിക്, ഇസ്ര അഹമ്മദ് തുടങ്ങിയ മൗലവികവാദികളുടെ വീഡിയോസും മറ്റും നിരന്തരം വീക്ഷിക്കുന്ന ആളാണ് പ്രതി. അക്രമം ചെയ്യാൻ ആസൂത്രണം ചെയ്താണ് പ്രതി കേരളത്തിൽ എത്തിയതെന്നും എഡിജിപി പറഞ്ഞു

കിട്ടിയ എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയത്. രണ്ടാഴ്ചക്കുള്ളിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ സംഘം കണ്ടെത്തി. പ്രതിക്ക് സഹായം ലഭിച്ചോയെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി പറഞ്ഞു.
 

Share this story