എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഷാരുഖിനെ എൻഐഎ ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി
May 6, 2023, 14:59 IST

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാരുഖ് സെയ്ഫിയെ എൻഐഎ ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെട്രോൾ പമ്പിലും റെയിൽവേ സ്റ്റേഷനിലുമടക്കം എൻഐഎ സംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തി. കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത്.
ഏഴ് ദിവസത്തേക്കാണ് കൊച്ചിയിലെ എൻഐഎ കോടതി ഷാരുഖിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടത്. ട്രെയിൻ തീവെപ്പിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ, ഷാരുഖിന് കൂടുതൽ പേരുടെ സഹായം ലഭിച്ചോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്.