എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഷാരുഖ് സെയ്ഫിയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു
May 2, 2023, 15:07 IST

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരുഖ് സെയ്ഫിയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം എട്ടാം തീയതി വരെയാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ആവശ്യം കൊച്ചി എൻഐഎ കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും. കേസിൽ കേരളാ പോലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും എൻഐഎക്ക് കൈമാറിയിട്ടുണ്ട്. ഷാരുഖിന് പ്രാദേശിക സഹായവും കൂടുതൽ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും എൻഐഎ അന്വേഷിക്കും.