എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഷാരുഖ് സെയ്ഫിയെ 27 വരെ റിമാൻഡ് ചെയ്തു

elathur

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരുഖ് സെയ്ഫിയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡിൽ വിട്ടത്. ഈ മാസം 27 വരെയാണ് റിമാൻഡ്. ഇന്നുച്ചയോടെയാണ് എൻഐഎ സംഘം പ്രതിയെ കോടതിയിൽ ഹാജരാക്കിയത്

കേസുമായി ബന്ധപ്പെട്ട് ഡൽഹി ഷഹീൻബാഗിൽ പത്തിടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഷാരുഖ് സെയ്ഫിയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലുമായിരുന്നു പരിശോധന. ഡിജിറ്റൽ ഉപകരണങ്ങളടക്കം ഇവിടെ നിന്നെടുത്ത് പരിശോധനക്ക് അയച്ചിട്ടുണ്ട്.
 

Share this story