എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഷാരുഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും

elathur

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വടും. ഈ മാസം എട്ടാം തീയതി വരെയാണ് എൻഐഎ കസ്റ്റഡിയിൽ വിടുക. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കൊച്ചി എൻഐഎ കോടതി അംഗീകരിച്ചിരുന്നു

കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും. കേസിൽ സംസ്ഥാന പോലീസ് ശേഖരിച്ച എല്ലാ വിവരങ്ങളും എൻഐഎക്ക് കൈമാറിയിട്ടുണ്ട്. ഷാരുഖ് സെയ്ഫിക്ക് പ്രാദേശിക സഹായവും കൂടുതൽ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്.
 

Share this story