എലത്തൂർ ട്രെയിൻ തീവെപ്പ്: ഷാരുഖ് സെയ്ഫിയെ ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

elathur

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരുഖ് സെയ്ഫിയെ ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. ഷാരുഖ് പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പമ്പിൽ എത്തിച്ച് തെളിവെടുത്തു. ഉച്ചയ്ക്ക് ഒരു മണിയോടെ പുറപ്പെട്ട് വൈകുന്നേരം മൂന്നരയോടെയാണ് പ്രതിയെ ഷൊർണൂരിലെത്തിച്ചത്. 

റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിലേക്ക് പ്രതിയെ എത്തിച്ചു. ഇവിടെ നിന്നാണ് രണ്ട് കന്നാസുകളിലായി നാല് ലിറ്റർ പെട്രോൾ വാങ്ങിയതെന്ന് ഷാരുഖ് മൊഴി നൽകിയത്. പമ്പിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയും ഇവരെ വെച്ച് തിരിച്ചറിയൽ പരേഡ് അടക്കം നടത്തുകയും ചെയ്തു

പമ്പിൽ നിന്നും പ്രതിയെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ഷൊർണൂരിൽ 14 മണിക്കൂറോളം സമയമാണ് ഷാരുഖ് സെയ്ഫി ചെലവഴിച്ചത്. ഇതിന് എന്തിന് വേണ്ടിയായിരുന്നു, ആരെയൊക്കെ കണ്ടുവെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.
 

Share this story