എലത്തൂർ ട്രെയിൻ ആക്രമണം: പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കും

elathur

എലത്തൂരിൽ ട്രെയിനിൽ തീവെച്ച പ്രതിയുടെ രേഖാ ചിത്രം പോലീസ് തയ്യാറാക്കും. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ റാസിഖിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കുന്നത്. പ്രതിയെ അടുത്തുനിന്ന് കണ്ടതും ഇയാളെക്കുറിച്ച് നിർണായക വിവരം നൽകിയതും റാസിഖ് ആയിരുന്നു. 

തീപിടിത്തത്തിൽ റാസിഖിന്റെ കാലിന് പരുക്കേറ്റിരുന്നു. കൊയിലാണ്ടി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് റാസിഖ് പോലീസ് സ്‌റ്റേഷനിലെത്തിയത്. ഉടൻ തന്നെ രേഖാചിത്രം  തയ്യാറാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.


 

Share this story