എലത്തൂർ ട്രെയിൻ ആക്രമണം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം
Apr 5, 2023, 12:17 IST

എലത്തൂർ ട്രെയിൻ തീവെപ്പ് ആക്രമണത്തിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. തീവെപ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു
തീവെപ്പ് ആക്രമണ കേസിലെ പ്രതിയെ മഹാരാഷ്ട്രയിൽ നിന്നും പിടികൂടിയിരുന്നു. മുംബൈ എടിഎസാണ് രത്നഗിരിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നൽകിയത്. മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും എത്രയും വേഗം തന്നെ പ്രതിയെ കേരളത്തിലെത്തിക്കാനാകുമെന്നും ഡിജിപി അനിൽകാന്ത് വ്യക്തമാക്കി