എലത്തൂർ ട്രെയിൻ ആക്രമണം: പ്രതി ഇപ്പോഴും കാണാമറയത്ത്; ഇന്ന് ഉന്നതതല യോഗം ചേരും

elathur

എലത്തൂരിൽ ട്രെയിനിൽ തീയിട്ട പ്രതിക്കായി വ്യാപക തെരച്ചിൽ. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി. അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. നോയിഡ സ്വദേശി ഷഹറീഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. 

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. അക്രമം നടന്ന ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ രണ്ട് ബോഗികളും കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. 


 

Share this story