എലത്തൂർ ട്രെയിന്‍ തീവെപ്പ്: പ്രതി ഷാറൂഖ് സെയ്ഫിയുടെ ജാമ്യപേക്ഷ ഈ മാസം 18 ന് പരിഗണിക്കും

Elathore

കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്കായുള്ള ജാമ്യപേക്ഷ സമർപ്പിച്ചു. ലീഗൽ എയ്ഡ് ഡിഫന്‍സ് കൗൺസലിലെ ചീഫ് ഡിഫന്‍സ് കൗൺസിൽ അഡ്വ പീതാംബരനാണ് മൂന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ ജാമ്യപേക്ഷ സമർപ്പിച്ചത്. ജാമ്യപേക്ഷ ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി.

അതേസമയം, പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ഷറൂഖുമായി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് ശ്രമം. പ്രതിക്ക് കേരളത്തിൽ തന്നെ മറ്റ് എവിടെയെങ്കിലും ആരേങ്കിലുമായി ബന്ധമുണ്ടോ എന്നതടക്കം വിശദമായി അന്വേഷണം പുരോഗമിക്കുകയാണ്.

Share this story