എലത്തൂർ ട്രെയിൻ തീവെപ്പ്: അന്വേഷണം കൂടുതൽ പേരിലേക്ക്; ഡൽഹിയിൽ ചോദ്യം ചെയ്യൽ തുടരുന്നു

elathur

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. ഡൽഹിയിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്നലെ അഞ്ച് പേരെയാണ് ചോദ്യം ചെയ്തത്. മൂന്ന് പേർക്ക് കൂടി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ഷാരുഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി. സാക്ഷികളെ അടക്കം കോഴിക്കോട് പോലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. കേസിൽ സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. 

ഷാരുഖിന്റെ വേരുകൾ തേടി ഡൽഹിക്ക് പുറത്തും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഹരിയാനയിലും നോയിഡയിലും ഇന്നലെ പോലീസ് പരിശോധന നടത്തി. ഷാരൂഖിന്റെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
 

Share this story