എലത്തൂർ ട്രെയിൻ തീവെപ്പ്: അന്വേഷണം എൻഐഎ ഏറ്റെടുക്കും; വിജ്ഞാപനം ഉടൻ പുറത്തിറങ്ങും
Apr 18, 2023, 10:56 IST

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് എൻഐഎ ഏറ്റെടുക്കും. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കേസിൽ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. അതേസമയം ഡൽഹിയിൽ അന്വേഷണത്തിനെത്തിയ കേരളാ പോലീസ് സംഘം സംസ്ഥാനത്തേക്ക് മടങ്ങി. ഷാരുഖുമായി ബന്ധപ്പെട്ട ഒരാളെ ഡൽഹിയിൽ നിന്ന് ചോദ്യം ചെയ്യാൻ കോഴിക്കോടേക്ക് വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്
ഡൽഹി, മഹാരാഷ്ട്ര, കേരളം അടക്കം നാലിലധികം സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപിക്കേണ്ട സാഹചര്യം കണക്കിലെടുത്താണ് എൻഐഎ വരുന്നത്. കേസിൽ എൻഐഎ ശേഖരിച്ച റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിനും എൻഐഎ ഡയറക്ടർ ജനറലിനും കൈമാറിയിരുന്നു.