എലത്തൂർ ട്രെയിൻ തീവെപ്പ്: പ്രതിയെ കുറിച്ച് അന്വേഷിക്കാൻ പോലീസ് സംഘം നോയിഡയിൽ

elathur

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ വിലാസം പോലീസ് പരിശോധിക്കുന്നു. റെയിൽവേ പോലീസ് യു പിയിൽ എത്തി. നോയിഡ, ഗാസിയബാദ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. കേരളാ പോലീസും ഉടൻ ഇവിടേക്ക് എത്തും. പ്രതിക്കായി കണ്ണൂരിൽ പോലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു

ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ലോഡ്ജുകളിലും പോലീസ് തെരച്ചിൽ നടത്തി. അക്രമം നടന്ന ട്രെയിനിലെ രണ്ട് ബോഗികളും കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ആർപിഎഫ് ഐജി ടിഎം ഈശ്വരറാവു ഇന്ന് കണ്ണൂരിലെത്തും. തീവെപ്പുണ്ടായ ബോഗികൾ പരിശോധിക്കും.
 

Share this story