എലത്തൂർ ട്രെയിൻ തീവെപ്പ്: ഷാരുഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നെന്ന് മൊഴി
Sat, 8 Apr 2023

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരുഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നെന്ന് മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഷാരുഖ് സെയ്ഫി കയറിയതും ഷൊർണൂരിൽ നിന്നാണ്.
ഇയാളുടെ ചോദ്യംചെയ്യൽ തുടരുകയാണ്. ഇതിന് ശേഷം എലത്തൂരിലും ആക്രമണം നടന്ന ട്രെയിനിന്റെ ബോഗിയുള്ള കണ്ണൂരിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ആക്രമണം നടത്തിയ ശേഷം മഹാരാഷ്ട്രയിലെ രത്‌നിഗിരി വരെ ഷാരുഖ് സെയ്ഫി എങ്ങനെ എത്തിയെന്ന കാര്യത്തിലടക്കം വ്യക്തത വരാനുണ്ട്