ചോറ്റാനിക്കരയിൽ വാക്കുതർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനിയനെ പെട്രോളൊഴിച്ച് കത്തിച്ചു

fire

ചോറ്റാനിക്കരയിൽ ജ്യേഷ്ഠൻ സഹോദരനെ പെട്രോളൊഴിച്ച് കത്തിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളുടെ മൂത്ത സഹോദരൻ മാണിക്യനെ പോലീസ് കസ്റ്റഡിയിലെുത്തു.

ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെയാണ് സംഭവം. ശരീരത്തിന്റെ ഒരു ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ മണികണ്ഠനെ തൃപ്പുണിത്തുറ ആശുപത്രിയിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും മാറ്റി.

ഇരുവരും നിരവധി കേസുകളിലെ പ്രതികളാണ്. ഇവർ തമ്മിലുള്ള വാക്കുതർക്കത്തിന്റെ കാരണം വ്യക്തമല്ല. വർഷങ്ങളായി ചോറ്റാനിരക്കര ക്ഷേത്രത്തിന് സമീപം താമസിക്കുന്നവരാണ് മണികണ്ഠനും കുടുംബവും.

Tags

Share this story