ചവറിന് തീയിടുന്നതിനിടെ പൊള്ളലേറ്റ് വയോധികൻ മരിച്ചു; പാഞ്ഞെത്തിയ ഫയർ ഫോഴ്‌സ് സംഘത്തിൽ സ്വന്തം മകനും
Sat, 25 Feb 2023

വർക്കലയിൽ പുരയിടത്തിലെ ചപ്പുചവറുകൾക്ക് തീയിടുന്നതിനിടെ പൊള്ളലേറ്റ വയോധികൻ മരിച്ചു. വർക്കല ഫയർ ഫോഴ്‌സ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ വിഷ്ണുവിന്റെ പിതാവായ പുന്നമൂട് വാച്ചർമുക്ക് രശ്മിയിൽ വിക്രമൻ നായരാണ്(74) മരിച്ചത്.
പുന്നമൂടിന് സമീപം പുരയിടത്തിൽ തീ പടരുന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഫയർ ഫോഴ്‌സ് സംഘം പാഞ്ഞെത്തിയത്. വീട്ടിലെത്തിയപ്പോഴാണ് പരുക്കേറ്റത് തന്റെ പിതാവിനാണെന്ന് വിഷ്ണുവിന് മനസ്സിലായത്. മുഖത്തും കാലിലും പൊള്ളലേറ്റ വിക്രമനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.