പാലായിൽ ക്രെയിൻ സർവീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു

accident

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് വയോധികൻ മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ്(71) മരിച്ചത്. 

റോഡിൽ നിന്നും തെറിച്ചുവീണ ഔസേപ്പച്ചന്റെ തലയിൽ വാഹനത്തിന്റെ ചക്രങ്ങൾ കയറിയിറങ്ങി. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം

ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ വെച്ചായിരുന്നു സംഭവം. ഹോട്ടലിൽ നിന്നും ചായ കുടിച്ച് വീട്ടിലേക്ക് ടന്നുപോകുമ്പോഴാണ് അപകടം.
 

Share this story