ആലപ്പുഴ കലവൂരിൽ അയൽവാസിയുടെ കുത്തേറ്റ് വയോധികൻ മരിച്ചു; പ്രതി പിടിയിൽ
Wed, 17 May 2023

ആലപ്പുഴ കലവൂരിൽ അയൽവാസിയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. തകിടിവെളിയിൽ മോഹനനാണ്(70) മരിച്ചത്. പ്രതി മനു എന്ന കൊച്ചുകുട്ടനെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. മനുവും മോഹനനും തമ്മിൽ നേരത്തെ വാക്കുതർക്കമുണ്ടായിരുന്നു. ഇന്നലെ അർധരാത്രിയോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാകുകയും മനു കത്തിയെടുത്ത് മോഹനന്റെ വയറ്റിൽ കുത്തുകയുമായിരുന്നു.