കണ്ണൂർ നടുവിൽ ആളൊഴിഞ്ഞ പറമ്പിൽ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Nov 4, 2025, 12:13 IST
                                            
                                                കണ്ണൂരിൽ റബർ തോട്ടത്തിൽ വയോധിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ സ്വദേശി കെവി ഗോപിനാഥന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
റബർ തോട്ടത്തിലായിരുന്നു മൃതദേഹം. അന്വേഷണത്തിനിടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ ആളൊഴിഞ്ഞ സ്ഥലത്താണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കുടിയാന്മല സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിമനംഗ.
  
