മതചിഹ്നങ്ങളുപയോഗിച്ച് പ്രചാരണം: സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

suresh

എൽഡിഎഫ് നൽകിയ പെരുമാറ്റ ചട്ടലംഘന പരാതിയിൽ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. 

മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടുന്നതായും പ്രചാരണ നോട്ടീസിൽ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് വിശദാംശങ്ങൾ ഇല്ലെന്നുമാണ് പരാതി നൽകിയത്

എൽഡിഎഫ് തൃശ്ശൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ കെകെ വത്സരാജ് നൽകിയ പരാതിയിലാണ് വിശദീകരണം തേടിയത്.

രണ്ട് ദിവസത്തിനകം സ്ഥാനാർഥി വിശദീകരണം നൽകണം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി
 

Share this story