തെരഞ്ഞെടുപ്പ് തോൽവി ഇഴകീറി പരിശോധിക്കും, തിരുത്തേണ്ടത് തിരുത്തും: എംവി ഗോവിന്ദൻ

govindan

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവി സിപിഎം ഇഴകീറി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനങ്ങൾ നൽകിയ മുന്നറിയിപ്പ് പരിഗണിച്ച് തിരുത്തേണ്ടത് തിരുത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ മിക്കപ്പോഴും യുഡിഎഫിനാണ് മുൻതൂക്കം. 1984ന് ശേഷം ഒമ്പത് തവണയും യുഡിഎഫിനായിരുന്നു മുൻതൂക്കം. 

ഇപ്പോഴത്തെ തോൽവി ചെറുതായി കാണുന്നില്ല. മൂവാറ്റുപുഴയിലും നേമത്തും നേരത്തെ ബിജെപി ജയിച്ചിട്ടുണ്ട്. ബിജെപിയുടെ വിജയം ആവർത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം എൽഡിഎഫ് ഒരുക്കുമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എംവി ഗോവിന്ദൻ പറയുന്നു.

ഇഡി, സിബിഐ എന്നീ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയും രണ്ട് മുഖ്യമന്ത്രിമാരെ ജയിലിൽ അടയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ മൂന്നാം വിജയം ഉറപ്പാക്കാൻ എല്ലാ ജനാധിപത്യവിരുദ്ധ മാർഗങ്ങളും സ്വീകരിച്ചിട്ടും ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നേടാനായില്ലെന്നും എംവി ഗോവിന്ദൻ പറയുന്നു.
 

Share this story