കോർപറേഷൻ മേയർ, മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
സംസ്ഥാനത്ത് കോർപറേഷനുകളിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കും മുൻസിപ്പാലിറ്റികളിലെ ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ പദവികളിലേക്കും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയർ, ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുകൾ രാവിലെ പത്തരയോടെയും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുകൾ ഉച്ചയ്ക്ക് ശേഷം രണ്ടരക്കും നടക്കും
പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെയാണ്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സത്യപ്രതിജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവർക്ക് വോട്ടവകാശമുണ്ടാകില്ല. കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപറേഷനുകളിൽ യുഡിഎഫ് മേയർ വരും. തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയർ പദവിയിലെത്തും
കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് മേയറുണ്ടാകുക. വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിയാണ് ക്വാറം തികയാൻ വേണ്ടത്. സ്ഥാനാർഥിയെ ഒരംഗം നാമനിർദേശം ചെയ്യുകയും ഒരാൾ പിന്താങ്ങുകയും വേണം.
