തെരഞ്ഞെടുപ്പ് പോലും പ്രഖ്യാപിച്ചിട്ടില്ല; തൃശ്ശൂരിൽ ടിഎൻ പ്രതാപന് വേണ്ടി ചുവരെഴുത്ത് തുടങ്ങി

tn
തെരഞ്ഞെടുപ്പ് പോലും പ്രഖ്യാപിക്കുന്നതിന് മുമ്പ് തൃശ്ശൂരിൽ ടിഎൻ പ്രതാപന് വേണ്ടി ചുവരെഴുത്ത്. വെങ്കിടങ് സെന്ററിലാണ് യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പ്രതാപൻ തുടരും പ്രതാപത്തോടെ എന്നാണ് ചുവരിൽ എഴുതിയിരിക്കുന്നത്. കൈപ്പത്തി ചിഹ്നവും ഇതോടൊപ്പം വരച്ചു ചേർത്തിട്ടുണ്ട്. തൃശ്ശൂരിലെ സിറ്റിംഗ് എംപിയാണ് ടിഎൻ പ്രതാപൻ. അതേസമയം ബിജെപിയും സുരേഷ് ഗോപിക്ക് വേണ്ടി പലയിടത്തും ചുവരെഴുത്ത് ആരംഭിച്ചിട്ടുണ്ട്.
 

Share this story