ത്രിതല പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; പലയിടങ്ങളിലും വിമതരുടെ തീരുമാനം നിർണായകമാകും

election

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ രാവിലെ 10.30നും ഉപാധ്യക്ഷന്മാരെ ഉച്ചയ്ക്ക് 2.30നുമാണ് തിരഞ്ഞടുക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ വരണാധികാരി മുൻപാകെ പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ജില്ലാ പഞ്ചായത്തുകളിൽ കലക്ടർമാരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ നിശ്ചയിച്ച ഉദ്യോഗസ്ഥരുമായിരിക്കും വരണാധികാരികൾ. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തിലേക്കും, 941 ഗ്രാമ പഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇന്നലെ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പുകൾ പൂർത്തിയായിരുന്നു.

പല പഞ്ചായത്തുകളിലും വിമതരുടെയും സ്വതന്ത്രൻമാരുടെയും നിലപാടുകൾ നിർണായകമാകും. വോട്ട് നില ഒപ്പത്തിനൊപ്പം വന്നാൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ കണ്ടെത്തേണ്ടി വരും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി 5 മുതൽ ഏഴ് വരെ നടക്കും

Tags

Share this story