ഇലക്ടറൽ ബോണ്ട്: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമെന്ന് സീതാറാം യെച്ചൂരി

yechuri

ഇലക്ടറൽ ബോണ്ട് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആര് ആർക്ക് കൊടുത്തു എന്ന വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇലക്ടറൽ ബോണ്ട് വഴി മൊത്തം ലഭിച്ച തുകയുടെ 47.46 ശതമാനവും ബിജെപിക്കാണ്. 

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ബോണ്ടുകൾ നൽകിയ കമ്പനികൾക്ക് കരാറുകളും പദ്ധതികളും പ്രത്യുപകാരമായി നൽകിയുമാണ് ബിജെപി പണം സമ്പാദിച്ചത്. രാഷ്ട്രീയ അഴിമതിയെ ബിജെപി നിയമവിധേയമാക്കിയെന്നും യെച്ചൂരി പറഞ്ഞു

ബിജെപിയുടെ അഴിമതി ഇലക്ടറൽ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നുവെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ആരോലിച്ചു. ബോണ്ടുകൾ നൽകിയ കമ്പനികൾക്ക് സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിച്ചെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി.
 

Share this story