വടകരയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു
Jun 22, 2020, 12:55 IST
വടകരയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. അഴിയൂരിലെ ആസ്യ റോഡിലാണ് അപകടം നടന്നത്. തെങ്ങ് വീണാണ് വൈദ്യുതി കമ്പി പൊട്ടിയത്. ഇർഫാൻ(28), സഹൽ(9) എന്നിവരാണ് മരിച്ചത്.