വൈദ്യുതി ബില്ല് കുടിശ്ശികയായി: കൊച്ചി കോർപറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

kseb

കൊച്ചി നഗരസഭ മേഖലാ ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. ഫോർട്ട് കൊച്ചിയിലുള്ള കൊച്ചിൻ കോർപറേഷൻ ഓഫീസിന്റെ ഫ്യൂസാണ് ഊരിയത്

കടുത്ത ചൂടും ഉഷ്ണ തരംഗ സാധ്യതകളും നേരിടുന്നതിനിടെയാണ് കെ എസ് ഇ ബിയുടെ നടപടി. ഇത് ജീവനക്കാരെ തെല്ലൊന്നുമല്ല വലച്ചത്

ഫ്യൂസ് ഊരിയതോടെ കോർപറേഷൻ ഓഫീസിൽ ഫാൻ പോലും ഇടാൻ സാധിക്കാതെയായി. രണ്ട് ലക്ഷം രൂപയോളം വൈദ്യുതി ബില്ല് കുടിശ്ശികയുള്ളതായാണ് വിവരം.
 

Share this story