വൈദ്യുതി ബിൽ കുടിശ്ശികയായി; പാലക്കാട് ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

kseb

വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് പാലക്കാട് ഡിഇഒ ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരി. ഇത് രണ്ടാം തവണയാണ് ഈ ഓഫീസിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരിൽ വൈദ്യുതി വിച്ഛേദിച്ചിരുന്നു

24,016 രൂപ കുടിശ്ശികയായതോടെയാണ് കണക്ഷൻ വിച്ഛേദിച്ചത്. സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ ഫ്യൂസ് ഊരിയ നടപടി ഓഫീസ് നടപടികളെയും ബാധിച്ചു. 

ഫണ്ട് ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതരെ വിവരം അറിയിച്ചതായി ഡിഇഒ ഓഫീസ് അറിയിച്ചു.
 

Share this story