കോടികളുടെ വൈദ്യുതി കുടിശ്ശിക: പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി കുടിശ്ശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റ്‌സിലെ വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചത്. സ്ഥാപനം രണ്ട് കോടി രൂപ കുടിശ്ശിക വരുത്തിയതോടെയാണ് നടപടി

ഇത്രയധികം കുടിശ്ശിക അനുവദിക്കാനാകില്ല. ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്നും കെഎസ്ഇബി പറയുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ഇബി കടന്നുപോകുന്നത്. വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്ഇബി ചെലവും ഏറുകയാണ്. ഈ സാഹചര്യത്തിലാണ് കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങൾക്കെതിരായ നടപടി

കഴിഞ്ഞ ദിവസം റാന്നി ഡിഎഫ്ഒ ഓഫീസ് അടക്കമുള്ള വനംവകുപ്പ് ഓഫീസുകളുടെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. 17,000 രൂപയായിരുന്നു കുടിശ്ശിക. നേരത്തെ എറണാകുളം കലക്ടറേറ്റിലെ ഫ്യൂസും കെഎസ്ഇബി വിച്ഛേദിച്ചിരുന്നു.
 

Share this story