ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 80 പൈസ വരെ വർധിച്ചേക്കും

kseb

സംസ്ഥാനത്ത് ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോർഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. അഞ്ച് വർഷത്തേക്കുള്ള താരിഫ് വർധനവിനാണ് കെഎസ്ഇബി നിർദേശങ്ങൾ സമർപ്പിച്ചത്. ഉപയോഗമനുസരിച്ച് യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടി വാങ്ങുന്ന നിലയ്ക്കുള്ള നിർദേശങ്ങൾ റഗുലേറ്ററി കമ്മീഷൻ പരിഗണിച്ചു

ഏപ്രിൽ ഒന്നിനായിരുന്നു പുതിയ നിരക്കുകൾ നിലവിൽ വരേണ്ടത്. നടപടിക്രമങ്ങളിലുണ്ടായ കാലതാമസം കാരമം പഴയ താരിഫ് ജൂൺ 30 വരെ തുടരാൻ റഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു. ജൂലൈ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും.
 

Share this story