വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ; തുടർച്ചയായ നാലാം ദിവസവും 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടു

ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. തുടർച്ചയായ നാലാം ദിവസവും മൊത്തം ഉപയോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. 101.58 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ഉപയോഗം. ഇന്നലത്തെ പീക്ക് സമയത്തെ ആവശ്യകത 5076 മെഗാവാട്ട് ആയിരുന്നു

ബുധനാഴ്ച ഇത് 5066 മെഗാവാട്ട് ആയിരുന്നു. ഈ മാസം 11ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇത് മറികടന്നത്. തിങ്കളാഴ്ചത്തെ പീക്ക് സമയ വൈദ്യുതി ആവശ്യകത 5031 മെഗാവാട്ട് ആയിരുന്നു. 

വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പ് സെറ്റ്, ഇൻഡക്ടഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങി അധിക വൈദ്യുതി വേണ്ട ഉപകരണങ്ങൾ പരമാവധി മറ്റ് സമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കണമെന്നാണ് നിർദേശം.
 

Share this story