ഇന്നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

Power cut

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 15നും വൈദ‍്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. 6.15നും രാത്രി 12.45നും ഇടയിൽ വൈദ‍്യുതി മുടങ്ങുമെന്നാണ് വിവരം. കഴിഞ്ഞ ദിവസവും സമാന രീതിയിൽ വൈദ‍്യുതി നിയന്ത്രണമുണ്ടായിരുന്നു. പവർകട്ട് എന്ന് തീരുമെന്ന് പറയാൻ സാധിക്കില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പറയുന്നത്.

അതേസമയം, നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്നും അടിയന്തരമായി വൈദ‍്യുതി വാങ്ങാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും. കടുത്ത സാമ്പത്തിക ബാധ‍്യതയുണ്ടാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ‍്യുതി വാങ്ങേണ്ടെന്ന നിലപാടിലാണ് കെഎസ്ഇബി.

Tags

Share this story