കുന്നംകുളത്ത് ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

elephant

തൃശൂർ കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. 

ആന രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചീരകുളം പൂരത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. 

ആനയെ എഴുന്നെള്ളിപ്പിന് ഇറക്കിയിരുന്നില്ല. ഇന്ന് രാവിലെ 8.30ന് ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്.

Share this story