ഉത്സവത്തിനിടെ ആന ഇടഞ്ഞു: തിരക്കില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

Local

മലപ്പുറം: ചങ്ങരംകുളത്ത് മൂക്കുതല കണ്ണേങ്കാവ് ഉത്സവത്തിനിടെ ആന ഇടഞ്ഞു. തിരക്കില്‍പെട്ട് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഉത്സവം പ്രമാണിച്ച്‌ വലിയ ജനക്കൂട്ടം അമ്പല പറമ്പിൽ ഉണ്ടായിരുന്നു.

ഉച്ചയോടെ ക്ഷേത്ത്രതിനകത്തേക്ക് കയറുന്ന സമയത്താണ് ആന ഇടഞ്ഞത്. അരമണിക്കൂറിന് ശേഷം പാപ്പാനും നാട്ടുകാരും ചേര്‍ന്ന് ആനയെ അമ്പലപ്പറമ്പില്‍ തളച്ചു. പരിക്കേറ്റർ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്

Share this story