കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരുക്ക്

aana
കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്ര ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പുലർച്ചെ 12 മണിയോടെ ഇടഞ്ഞ ആനയെ രാവിലെ എട്ട് മണിയോടെയാണ് തളയ്ക്കാനായത്. ആനയുടെ ആക്രമണത്തിൽ പാപ്പാന് പരുക്കേറ്റിട്ടുണ്ട്. കണ്ണൂർ നിന്നും കുന്നംകുളത്ത് നിന്നും എലിഫന്റ് സ്‌ക്വാഡും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ ആന തകർത്തു. ക്ഷേത്രത്തിലെ വിളക്കുകാലുകളും വൈദ്യുതി പോസ്റ്റുകളും ആന തകർത്തു. പരുക്കേറ്റ പാപ്പാനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story