ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സർക്കാരിനും തിരിച്ചടി; ലൈസൻസ് കോടതി റദ്ദാക്കി

mohanlal

ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സർക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു

2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവ്. സാങ്കേതികമായ നടപടിക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയത്. 2011ൽ എറണാകുളം തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ നിന്നാണ് ആദായ നികുതി വകുപ്പ് സംഘം ആനക്കൊമ്പുകൾ കണ്ടെത്തിയത്

ഇവ പിടിച്ചെടുക്കുന്ന സമയം മോഹൻലാലിന് ഇത് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. പിന്നീട് സർക്കാർ മോഹൻലാലിന്റെ അപേക്ഷ പരിഗണിച്ച് കൈവശ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു.
 

Tags

Share this story