തൃശ്ശൂരിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞോടി; നാല് പേർക്ക് പരുക്ക്

pp

തൃശ്ശൂർ കൈപ്പറമ്പിൽ പൂരത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടി. നാല് പേർക്ക് പരുക്കേറ്റു. ആളുകൾ പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് പരുക്കേറ്റത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവാണിക്കാവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ശബരിനാഥ് എന്ന ആനയാണ് ഇടഞ്ഞത്. 

ആളുകൾ ചിതറിയോടിയതോടെ പലരും താഴെ വീഴുകയും ചവിട്ടേൽക്കുകയും പരുക്കേൽക്കുകയുമായിരുന്നു. ക്ഷേത്രത്തിന് സമീപം കട നടത്തിയിരുന്ന കാക്കാശ്ശേരി സ്വദേശി അഷ്‌റഫിന് മാത്രം എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്ക്. കേച്ചേരി സ്വദേശി ബഷീറിന് നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
 

Share this story