രഹസ്യം കിട്ടിയാൽ പോക്കറ്റിൽ വെക്കുകയാണോ വേണ്ടത്; ഇഎംസിസി വിവാദത്തിൽ വി മുരളീധരനെതിരെ മന്ത്രി ജയരാജൻ

രഹസ്യം കിട്ടിയാൽ പോക്കറ്റിൽ വെക്കുകയാണോ വേണ്ടത്; ഇഎംസിസി വിവാദത്തിൽ വി മുരളീധരനെതിരെ മന്ത്രി ജയരാജൻ

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് മന്ത്രിമാർക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. കേന്ദ്രമന്ത്രി മുരളീധരൻ ഒരു രഹസ്യം കിട്ടിയാൽ പോക്കറ്റിൽ വെക്കുകയാണോ വേണ്ടത്, ഞങ്ങളെ അറിയിക്കണ്ടേയെന്നും മന്ത്രി ചോദിച്ചു

ഇഎംസിസി വ്യാജമാണെന്ന് കേന്ദ്രസർക്കാർ മുരളീധരനെ അറിയിച്ചിട്ടുണ്ടാകും. എന്നാൽ ഞങ്ങളെ അറിയിച്ചിട്ടില്ലെന്നും മന്ത്രി ജയരാജൻ പറഞ്ഞു. ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന റിപ്പോർട്ട് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയതാണെന്നും ഇതിന് ശേഷമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും വി മുരീധരൻ നേരത്തെ ആരോപിച്ചിരുന്നു.

Share this story