ഇന്ത്യൻ കോഫി ഹൗസിനുള്ളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

suicide

ഇന്ത്യൻ കോഫി ഹൗസിനുള്ളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം ആറാലുംമൂട് ഇന്ത്യൻ കോഫി ഹൗസിലാണ് സംഭവം. നെയ്യാറ്റിൻകര വ്‌ളാങ്ങാമുറി സ്വദേശി ലാൽ സിംഗാണ്(50) മരിച്ചത്. കോഫി ഹൗസിലെ ജീവനക്കാരുടെ മുറിയിലാണ് ലാൽ സിംഗിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 

രാവിലെ നാലര മണിക്ക് മറ്റ് ജീവനക്കാരെത്തിയിട്ടും ലാൽ സിംഗ് ജോലിക്കെത്തിയിരുന്നില്ല. തുടർന്ന് ജീവനക്കാർ വിശ്രമ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
 

Share this story