പഠനത്തോടൊപ്പം തൊഴിൽ: കേരളത്തിൽ കർമചാരി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

pinarayi

കേരളത്തിൽ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൊഫഷണൽ കോഴ്‌സ് പഠിക്കാൻ ഇവിടുന്ന് വിദ്യാർഥികൾ പുറത്തുപോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം ജോലിയും നൈപുണ്യവും നേടാൻ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യമൊരുക്കാനാണ് ശ്രമിക്കുന്നത്. 

മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പ് സൗകര്യം ഉൾപ്പെടെ എല്ലാ പ്രൊഫഷണൽ കോഴ്‌സുകാർക്കും ഒരുക്കും. കേരളം വ്യവസായ സൗഹൃദമല്ലെന്ന പ്രചാരണമുണ്ട്. കേരളം ജീവിക്കാൻ കൊള്ളാത്ത നാടാണെന്നും യുവാക്കൾ ഇവിടെ വിടണമെന്നുമുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് സർക്കാർ കാണാതെ പോകുന്നില്ല. യുവാക്കൾ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു

തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കർമചാരി പദ്ധതി നടപ്പാക്കും. പഠനത്തോടൊപ്പം തൊഴിൽ എന്നതാണ് കർമചാരി പദ്ധതിയുടെ മുദ്രവാക്യം. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി കോർപറേഷൻ പരിധിയിലാണ് കർമചാരി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story